സലായും പെനാൾട്ടിയും, ലിവർപൂൾ വീണ്ടും ജയിച്ചു തുടങ്ങി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ട് പരാജയങ്ങൾക്ക് ശേഷം ലിവർപൂൾ തിരികെ വിജയവഴിയിൽ എത്തി. അത്ര മികച്ച പ്രകടനമല്ലായിരുന്നു എങ്കിലും ബ്രൈറ്റണെ പരാജയപ്പെടുത്തി ലീഗിന്റെ ഒന്നാമത് തന്നെ തുടരാൻ ലിവർപൂളിനായി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. കളിയിൽ രണ്ടാം പകുതിയിൽ ഒരു പെനാൾട്ടി ആണ് ലിർപൂളിനെ സഹായിച്ചത്.

സലാ തന്നെ നേടിയ പെനാൾട്ടി സലാ തന്നെ എടുത്ത് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. സലായുടെ അവസാന മൂന്ന് ലിവർപൂൾ ഗോളുകളും പെനാൾട്ടിയിൽ നിന്നാണ് പിറന്നത്. അവസാന മത്സരത്തിൽ വോൾവ്സിനോടും അതിനു മുമ്പുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോടും ലിവർപൂൾ പരാജയപ്പെട്ടിരുന്നു. ഈ വിജയം ലിവർപൂളിനെ 22 മത്സരങ്ങളിൽ നിന്ന് 57 പോയന്റിൽ എത്തിച്ചു. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഏഴു പോയന്റ് മുന്നിലാണ് ലിവർപൂൾ ഇപ്പോൾ.