വാട്ഫോർഡിന്റെ തിരിച്ചുവരവിൽ ക്രിസ്റ്റൽ പാലസ് വീണു 

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം പകുതിയിൽ മികച്ച തിരിച്ചുവരവ് നടത്തിയ വാട്ഫോർഡിന് മുൻപിൽ ക്രിസ്റ്റൽ പാലസ് വീണു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്നതിനു ശേഷമാണു രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടിയ വാട്ഫോർഡ് ക്രിസ്റ്റൽ പാലസിന്റെ ഗ്രൗണ്ടിൽ ജയം സ്വന്തമാക്കിയത്.

ക്രിസ്റ്റൽ പാലസിനെതിരെ വാട്ഫോർഡ് തുടക്കം മുതൽ മികച്ച ആക്രമണമാണ് കാഴ്ചവെച്ചത്. ആദ്യ അഞ്ചു മിനുട്ടിനുളിൽ തന്നെ വാട്ഫോർഡിന്റെ രണ്ട് ശ്രമങ്ങൾ പോസ്റ്റിൽ തട്ടി തെറിച്ചത് ക്രിസ്റ്റൽ പാലസിന് തുണയാവുകയായിരുന്നു. തുടർന്നാണ് സെൽഫ് ഗോളിൽ ക്രിസ്റ്റൽ പാലസ് മുൻപിൽ എത്തുന്നത്.  പാലസിന് അനുകൂലമായി ലഭിച്ച കോർണർ ക്ലിയർ ചെയ്യുന്നതിൽ വാട്ഫോർഡ് പ്രതിരോധം പരാജയപ്പെട്ടപ്പോൾ കാത്കാർട്ടിന്റെ ദേഹത്ത് തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക് തന്നെ പതിക്കുകയായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ മികച്ച കളി പുറത്തെടുത്ത വാട്ഫോർഡ് രണ്ട് ഗോൾ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. താൻ വഴങ്ങിയ സെൽഫ് ഗോളിന് പ്രായശ്ചിത്തം ചെയ്തു കൊണ്ട് കാത്കാർട്ട് തന്നെയാണ് വാട്ഫോർഡിന്റെ സമനില ഗോൾ നേടിയത്. അധികം വൈകാതെ തന്നെ വാട്ഫോർഡ് മത്സരത്തിൽ തങ്ങളുടെ രണ്ടാമത്തെ ഗോളും നേടി. ഇത്തവണ ക്ലവർലിയാണ് ഗോൾ നേടിയത്.

ജയത്തോടെ വാട്ഫോർഡ് പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ക്രിസ്റ്റൽ പാലസ് പ്രീമിയർ ലീഗിൽ 14ആം സ്ഥാനത്താണ്.