ലിവർപൂൾ അടുത്ത സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. ഗംഭീരമായ ജേഴ്സി ആണ് ലിവർപൂൾ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകി ആണ് ലിവർപൂളിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. പതിവ് ഡിസൈനുകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ എവേ ജേഴ്സി. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. പ്രീസീസൺ മത്സരങ്ങളിൽ ആകും ലിവർപൂൾ ആദ്യമായി ഈ ജേഴ്സി അണിയുക.