ലിവർപൂൾ വിജയം തുടരുന്നു, ആൻഫീൽഡിൽ ആസ്റ്റൺ വില്ല തകർന്നു!!

Newsroom

ലിവർപൂൾ ഈ സീസൺ കിരീട പോരാട്ടത്തിൽ ഉണ്ടാകും എന്ന സൂചനകൾ ആണ് ആദ്യ മത്സരങ്ങളിൽ നിന്ന് കിട്ടുന്നത്‌. ഇന്ന് അവർ ആസ്റ്റൺ വില്ലയെ ആൻഫീൽഡിൽ വെച്ച് നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചു. ലിവർപൂളിന്റെ തുടർച്ചയായ മൂന്ന വിജയമാണ്. ഈ വിജയത്തോടെ 10 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് എത്താനും ലിവർപൂളിനായി.

Picsart 23 09 03 20 10 32 724

ഇന്ന് മത്സരം ആരംഭിച്ച് 3 മിനുട്ട് മാത്രമേ ആയുള്ളൂ ലിവർപൂൾ ലീഡ് എടുക്കാൻ. പുതിയ ലിവർപൂൾ മിഡ്ഫീൽഡർ സബ്സലായി ആണ് ലിവർപൂളിന് ഒരു ക്ലവർ ഫിനിഷിലൂടെ ലീഡ് നൽകിയത്‌‌. 22ആം മിനുട്ടിൽ മാറ്റി കാഷിന്റെ ഒരു സെൽഫ് ഗോൾ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ മൊ സലായും ലിവർപൂളിനായി ഗോൾ നേടി. നൂനിയസിന്റെ പാസിൽ നിന്നായിരുന്നു സലായുടെ ഫിനിഷ്. ഈ ഗോൾ ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു കൊടുത്തു‌.