ആഴ്‌സണൽ കുതിപ്പിന് ലിവർപൂളിൽ അവസാനം

Liverpool Team Arsenal Mane Robertson Keita Weinaldum Fabinho
- Advertisement -

പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കുതിച്ചിരുന്ന ആഴ്‌സണലിന് ലിവർപൂളിൽ തോൽവി. ഒരു ഗോളിന് പിറകിൽ പോയതിന് ശേഷം 3-1നാണ് ചാമ്പ്യന്മാരായ ലിവർപൂൾ ജയം കണ്ടെത്തിയത്. ഈ സീസൺ പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ ആദ്യ തോൽവി കൂടിയായിരുന്നു ഇത്.

ലിവർപൂളിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിൽ ആഴ്‌സണൽ ആണ് ആദ്യം ഗോൾ നേടിയത്. പ്രതിരോധ താരം ആൻഡ്രൂ റോബർട്സൺ വരുത്തിയ പിഴവ് മുതലെടുത്ത് ലാക്കസറ്റെയാണ് ലിവർപൂൾ ഗോൾ വല കുലുക്കി. എന്നാൽ അധികം താമസിയാതെ തന്നെ ലിവർപൂൾ സാദിയോ മാനെയിലൂടെ സമനില പിടിക്കുകയും തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ആൻഡ്രൂ റോബർട്സണിലൂടെ മത്സരത്തിൽ ലീഡ് നേടുകയും ചെയ്തു.

രണ്ടാം പകുതിയിൽ മെച്ചപെട്ട പ്രകടനം ആഴ്‌സണൽ പുറത്തെടുത്തെങ്കിലും മത്സരം സമനിലയിലാക്കാനുള്ള സുവർണ്ണാവസരം ലാക്കസറ്റെ നഷ്ടപ്പെടുത്തിയത് ആഴ്‌സണലിന് തിരിച്ചടിയായി. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിയ ഡിയഗോ ജോട്ടയിലൂടെ ലിവർപൂൾ വിജയം ഉറപ്പിച്ച ഗോൾ നേടുകയും ചെയ്തു.

Advertisement