അലേനയ്ക്ക് ആദ്യ ഗോൾ, ബാഴ്സക്ക് ഏകപക്ഷീയ വിജയം

- Advertisement -

ഇന്ന് വിയ്യാറയലിനെ നേരിട്ട ബാഴ്സലോണക്ക് ഏകപക്ഷീയ വിജയം. ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ വിജയിച്ചത്. ആദ്യ പകുതിയിൽ പികെ ആദ്യ ബാഴ്സയെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ബാഴ്സലോണ അക്കാദമി താരം അലേന രണ്ടാം ഗോളും നേടി. മെസ്സിയുടെ പാസിൽ നിന്നായിരുന്നു യുവതാരത്തിന്റെ ഗോൾ.

അലേനയുടെ ലാലിഗയിലെ ആദ്യ ഗോളാണിത്. നൗകാമ്പിൽ ബാഴ്സലോണ ജേഴ്സിയിൽ ഗോൾ നേടുക എന്നത് സ്വപ്നമായിരുന്നു എന്നുൻ അത് പൂർത്തിയായി എന്നും അലേന മത്സരശേഷം പറഞ്ഞു. ഇന്നത്തെ ജയം ബാഴ്സലോണയെ താൽക്കാലികമായി ലാലിഗയിൽ ഒന്നാമത് എത്തിച്ചു. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയുടെ മത്സര ഫലം അപേക്ഷിച്ചാകും ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തന്നെ തുടരുമോ എന്ന് ഉറപ്പാവുകയുള്ളൂ.

Advertisement