സെവനപ്പുമായി ലിവർപൂൾ, സബ്ബായി എത്തി സലായുടെ വിളയാട്ട്

20201219 200503
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ ഒരു തകർപ്പൻ വിജയം കൂടെ കുറിച്ചിരിക്കുകയാണ്‌. ഒന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയമാണ് ഇന്ന് നേടിയത്. സീസൺ തുടക്കത്തിൽ ആസ്റ്റൺ വില്ലയിൽ നിന്ന് ഏഴു ഗോൾ ഏറ്റുവാങ്ങിയിരുന്ന ലിവർപൂൾ ഈ വിജയത്തോടെ ഈ സീസണിലെ ലീഗിലെ ഏറ്റവും വലിയ വിജയം സ്വന്തം പേരിലാക്കി.

ഇന്ന് എവേ മത്സരത്തിൽ മൂന്നാം മിനുട്ടിൽ തന്നെ ലിവർപൂൾ ഗോൾ നേടിയിരുന്നു. സലായ്ക്ക് പകരം ആദ്യ ഇലവനിൽ എത്തിയ മിനാമിനോ ആണ് ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ മാനെയും ഫർമിനോയും ഗോൾ കണ്ടെത്തിയതോടെ ആദ്യ പകുതി 3-0 എന്ന സ്കോറിന് അവസാനിപ്പിക്കാൻ ലിവർപൂളിനായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹെൻഡേഴ്സണും ലിവർപൂളിനായി ഗോൾ നേടി. പിന്നീട് 58ആം മിനുട്ടിൽ സലാ സബ്ബായി ഇറങ്ങി. 62ആം മിനുട്ടിൽ ഫർമീനോയുടെ രണ്ടാം ഗോൾ ഒരുക്കി കൊടുക്കാൻ ഈജിപ്ഷ്യൻ താരത്തിനായി. പിന്നാലെ 81ആം മിനുട്ടിലും 84ആം മിനുട്ടിൽ സലാ വല കുലുക്കുകയും ചെയ്തു. ഇതോടെ ക്രിസ്റ്റൽ പാലസിനുള്ള സെവനപ്പ് പൂർത്തിയായി. 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്‌

Advertisement