കാശ്മീരിന് സന്തോഷം നൽകി ഐ എഫ് എ ഷീൽഡ് കിരീടവുമായി റിയൽ കാശ്മീർ

Img 20201219 Wa0015
- Advertisement -

ഈ സീസണിലെ ആദ്യ ടൂർണമെന്റായ ഐ എഫ് എ ഷീൽഡ് കിരീടം റിയൽ കാശ്മീർ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ കൊൽക്കത്തൻ ക്ലബായ ജോർജ്ജ് ടെലിഗ്രാഫിനെ തോൽപ്പിച്ചാണ് കാശ്മീർ ടീം കിരീടം സ്വന്തമാക്കിയത്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റിയൽ കാശ്മീരിന്റെ വിജയം. മത്സരത്തിന്റെ 38ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആണ് കാശ്മീർ മുന്നിൽ എത്തിയത്.

ലുക്മാൻ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ പൊരുതിയ ടെലിഗ്രാഫ് 50ആം മിനുട്ടിൽ സമനില കണ്ടെത്തി. ദാസിന്റെ വക ആയിരുന്നു ഗോൾ. എന്നാൽ ആ സമനില അധിക നേരം നിന്നില്ല. 60ആം മിനുട്ടിൽ വീണ്ടും കാശ്മീർ ലീഡ് എടുത്തു. ഇത്തവണ റൊബേർട്സൺ ആണ് വല കുലുക്കിയത്. ഈ ഗോൾ കാശ്മീരിന്റെ കിരീടവും ഉറപ്പിച്ചു. ആദ്യമായാണ് ഐ എഫ് എ ഷീൽഡ് കിരീടം കാശ്മീരിലേക്ക് എത്തുന്നത്.

Advertisement