ബ്രൂയിസ്റ്റർ ഇരട്ട ഗോളടിച്ചു, സാൽസ്ബർഗിനെതിരെ ലിവർപൂളിന് സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ പുതിയ സീസണ് വേണ്ടി ഒരുങ്ങുന്ന ലിവർപൂളിന് പ്രീസീസൺ മത്സരത്തിൽ സമനില. ഇന്ന് ഓസ്ട്രിയയിൽ വെച്ച് സാൽസ്ബർഗിനെ നേരിട്ട ലിവർപൂൾ 2-2 എന്ന സമനിലയാണ് വഴങ്ങിയത്. ആദ്യ പകുതിയിൽ 2-0ന് പിന്നിലായിരുന്നു ലിവർപൂൾ. രണ്ടാം പകുതിയിൽ യുവതാരം ബ്രുയിസ്റ്ററിന്റെ ഇരട്ട ഗോളുകളാണ് ലിവർപൂളിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.

കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ സ്റ്റുറ്റ്ഗർട്ടിനെതിരെയും ബ്രുയിസ്റ്റർ ഗോളടിച്ചിരുന്നു. ലിവർപൂളിന്റെ പ്രമുഖ താരങ്ങൾ എല്ലാം രണ്ട് പകുതികളിൽ ആയി ഇന്ന് കളത്തിൽ ഇറങ്ങി. മത്സരത്തിനിടയിൽ വാൻ ഡൈകിന് പരിക്കേറ്റത് ലിവർപൂളിന് ചെറിയ ആശങ്ക നൽകുന്നുണ്ട്. പ്രീസീസൺ അവസാനിപ്പിച്ച് ലിവർപൂൾ ഉടൻ ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഇനി കമ്മ്യൂറ്റി ഷീൽഡ മത്സരത്തിൽ ആഴ്സണലിനെ ആണ് ലിവർപൂളിന് നേരിടാനുള്ളത്.