കോവാച്ചിച് ചെൽസിയുടെ പ്ലെയർ ഓഫ് ദി സീസൺ

- Advertisement -

ചെൽസിയുടെ 2019-2020 സീസണിലെ മികച്ച കളിക്കാരനായി ക്രോയേഷൻ താരം മറ്റെയോ കോവാചിച്ചിനെ തിരഞ്ഞെടുത്തു. ചെൽസി മധ്യനിരയിൽ നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. മുൻ റയൽ മാഡ്രിഡ് താരമാണ്.

ലോണിൽ ഒരു സീസൺ കളിച്ച ശേഷമാണ് താരം കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ സ്ഥിരം കരാറിൽ റയൽ മാഡ്രിഡിൽ നിന്ന് ചെൽസിയിൽ എത്തിയത്.ആരാധകർ ഓണ്ലൈനിലൂടെ നൽകിയ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ചെൽസി വിജയിയെ തിരഞ്ഞെടുത്തത്. മേസൻ മൗണ്ട്, പുലിസിക് എന്നിവരെ മറികടന്നാണ് താരം അവാർഡ് കരസ്ഥമാക്കിയത്.

Advertisement