ട്രാൻസ്ഫർ ജോലി നിർത്താതെ ചെൽസി, ഫ്രഞ്ച് ഡിഫൻഡറേയും സ്വന്തമാക്കി

- Advertisement -

ഫ്രാങ്ക് ലംപാർഡിനെ ചെൽസിയിലേക്ക് മറ്റൊരു താരം കൂടെ എത്തുന്നു. മുൻ നീസ് സെൻട്രൽ ഡിഫൻഡർ മലങ് സാർ ചെൽസിയുമായി കരാർ ഒപ്പിടും. ഫ്രീ ട്രാൻസ്ഫറിലാണ് 21 വയസുകാരനായ താരത്തെ നീലപട സ്വന്തമാക്കുന്നത്. വരും ദിവസങ്ങളിൽ ചെൽസി കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ഫ്രഞ്ച് അണ്ടർ 21 ദേശീയ ടീം അംഗമായ സാർ നീസിൽ കരാർ അവസാനിച്ചതോടെയാണ് ലണ്ടനിലേക് വരാൻ തീരുമാനിച്ചത്. താരത്തെ ചെൽസി സൈൻ ചെയ്താൽ ലോണിൽ അയക്കാൻ ഉള്ള സാധ്യതകളാണ് കൂടുതൽ. എങ്കിലും പരിശീലകൻ ഫ്രാങ്ക് ലംപാർഡിന്റെ അഭിപ്രായം തേടിയ ശേഷമാകും ഇക്കാര്യത്തിൽ അവസാന തീരുമാനം വരിക. നേരത്തെ തിയാഗോ സിൽവ, കായ് ഹാവേർട്‌സ് എന്നിവരും ചെൽസിയുമായി വൈകാതെ കരാർ ഒപ്പിടും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ലെസ്റ്റർ ലെഫ്റ്റ് ബാക്ക് ബെൻ ചിൽവെലും ചെൽസിയിലേക്ക് വരാനുള്ള സാധ്യതകൾ ഏറെയാണ്.

Advertisement