ഷെഫീൽഡിനെതിരെ ജയം, തോൽവി അറിയാതെ ഒരു വർഷം പൂർത്തിയാക്കി ലിവർപൂൾ

Photo:Twiitter/@LFC

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിന് എതിരെ ലിവർപൂളിന് ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ ജയിച്ചു കയറിയത്. ജയത്തോടെ ഒരു വർഷം ലീഗിൽ തോൽവി അറിഞ്ഞില്ല എന്ന നേട്ടവും ലിവർപൂൾ പൂർത്തിയാക്കി. 2019 ജനുവരി 3 നാണ് ലിവർപൂൾ ലീഗിൽ അവസാനമായി തോറ്റത്.

വാം അപ്പിൽ കെയ്റ്റ പരിക്കേറ്റ് മടങ്ങിയ തിരിച്ചടിയോടെയാണ് ലിവർപൂൾ കളി തുടങ്ങിയത്. പകരം ജെയിംസ് മിൽനർ ആണ് ഇറങ്ങിയത്. കളിയുടെ തുടക്കത്തിൽ തന്നെ ലീഡ് നേടാൻ അവർക്കായി. നാലാം മിനുട്ടിൽ സലായാണ് ഗോൾ നേടിയത്. പിന്നീട് 14 ആം മിനുട്ടിൽ ലാൻഡ്സ്ട്രം ഷെഫീല്ഡിനായി ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. രണ്ടാം പകുതിയിൽ സലായുടെ പാസ്സ് ഗോളാക്കി മാനെ ലിവർപൂളിന്റെ ജയം ഉറപ്പാക്കി. നിലവിൽ ലീഗിൽ 13 പോയിന്റ് ലീഡാണ് ലിവർപൂളിന് ഉള്ളത്. ലെസ്റ്റർ ആണ് രണ്ടാം സ്ഥാനത്ത്.

Previous articleപെരിൻ യുവന്റസ് വിട്ടു
Next articleസിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം