പെരിൻ യുവന്റസ് വിട്ടു

ഒന്നരവർഷത്തെ നിരാശയ്ക്ക് ശേഷം മാറ്റിയ പെരിൻ യുവന്റസ് ക്ലബ് വിട്ടു. ഇറ്റാലിയൻ ക്ലബായ ജിനോയയിലേക്ക് തന്നെയാണ് പെരിൻ തിരികെ പോയത്. ജിനോയയിൽ ഒന്നാം ഗോൾകീപ്പർ ആയിരിക്കെ ആയിരുന്നു മാറ്റിയ പെരിൻ യുവന്റസിൽ എത്തിയത്. പക്ഷെ ചെസ്നിക്ക് പിറകിൽ രണ്ടാം സ്ഥാനക്കാരൻ ആകാനെ പെരിൻ ആയിരുന്നുള്ളൂ.

ഈ സീസണിൽ ബുഫൺ തിരികെ എത്തുക കൂടെ ചെയ്തതോടെ പെരിന്റെ സ്ഥാനം വീണ്ടും പിറകിലായി. ഇതാണ് താരം ക്ലബ് വിടാൻ കാരണം. അഞ്ചു സീസണുകളിലോളം ജിനോയക്കായി പെറിൻ കളിച്ചിരുന്നു. 26കാരനായ പെരിൻ ഇറ്റലിക്കായും കളിച്ചിട്ടുണ്ട്. ജിനോയക്കായി 150ൽ അധികം മത്സരങ്ങളിൽ വല കാത്ത താരമാണ്.

Previous articleഅഞ്ചടിച്ച് അഭിലാഷ് കുപ്പൂത്ത്
Next articleഷെഫീൽഡിനെതിരെ ജയം, തോൽവി അറിയാതെ ഒരു വർഷം പൂർത്തിയാക്കി ലിവർപൂൾ