ലുങ്ബർഗ് ആഴ്സണൽ വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണൽ ക്ലബിന്റെ സഹപരിശീലക സ്ഥാനം ഒഴിയാൻ ഫ്രെഡി ലുങ്ബർഗ് തീരുമാനിച്ചു. തന്റെ പരിശീലക കരിയറിലെ അടുത്ത ഘട്ടത്തിന് സമയമായെന്നും അതുകൊണ്ടാണ് ആഴ്സണൽ വിടുന്നത് എന്നും ലുങ്ബർഗ് പറഞ്ഞു. ഉനായ് എമിറെ ക്ലബ് വിട്ട സമയത്ത് ആഴ്സണലിന്റെ കെയർ ടേക്കർ പരിശീലകനായി ലുങ്വർഗ് പ്രവർത്തിച്ചരുന്നു.

ഉനായ് എമിറെയ്ക്ക് കീഴിലും അർട്ടേറ്റയ്ക്ക് കീഴിലും മികച്ച പ്രവർത്തനം നടത്താൻ ലുങ്ബർഗിനായി. ആഴ്സണലിലെ യുവതാരങ്ങളെ ഫസ്റ്റ് ടീമിലേക്ക് എത്തിക്കുന്നതില ലുങ്ബർഗ് വലിയ പങ്കുവഹിച്ചു. ആഴ്സണലിന്റെ ഇതിഹാസ താരം കൂടെയാണ് ലുങ്ബർഗ്. ആഴ്സണലിന്റെ ഇൻവിൻസിബിൾ ടീമിലെ അംഗമായിരുന്നു. ഇനി എവിടേക്കാകും ലുങ്ബർഗ് പോവുക എന്ന് വ്യക്തമല്ല.