ലിംഗാർഡിനെ വിൽക്കില്ലെന്നു വ്യക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ക്ലബ് വിടാൻ താൽപ്പര്യം കാണിച്ച ജെസ്സി ലിംഗാർഡിനെ ഈ ട്രാൻസ്ഫർ വിപണിയിൽ വിൽക്കില്ലെന്നു വ്യക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. തനിക്ക് ക്ലബ് വിടണം എന്നു പരിശീലകനോട് പറഞ്ഞ ലിംഗാർഡിനെ വിൽക്കാൻ പക്ഷെ യുണൈറ്റഡ് തയ്യാറായില്ല.

നിലവിൽ വെറും ആറു മാസത്തെ കരാർ ആണ് ഇംഗ്ലീഷ് താരത്തിന് ക്ലബും ആയി ഉള്ളത്. എന്നാൽ താരത്തെ ഈ സീസണിൽ ടീമിൽ നിലനിർത്താൻ ക്ലബ് തീരുമാനിക്കുക ആയിരുന്നു. താരത്തിന് ആയി വെസ്റ്റ് ഹാം, ന്യൂ കാസ്റ്റിൽ ടീമുകൾ ശക്തമായി രംഗത്ത് ഉണ്ടായിരുന്നു.