ഗ്രീൻവുഡും ആയുള്ള കരാർ അവസാനിപ്പിച്ചു നൈക്

കാമുകിക്ക് എതിരായ ക്രൂരതക്ക് അറസ്റ്റിൽ ആയ ഇംഗ്ലീഷ് യുവ താരം മേസൻ ഗ്രീൻവുഡും ആയുള്ള തങ്ങളുടെ കരാർ അവസാനിപ്പിച്ചു കായിക ബ്രാൻഡ് ആയ നൈക്. നിലവിൽ താരത്തെ സസ്‌പെന്റ് ചെയ്യുന്നത് ആയി അറിയിച്ച അവർ സന്ദർഭം അവർ പരിശോധിച്ചു വരികയാണ് എന്നും അറിയിച്ചു.

നിലവിൽ ഗ്രീൻവുഡും ആയുള്ള കരാർ താരത്തിന്റെ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ഗ്രീൻവുഡിന്റെ കാമുകി തനിക്ക് താരത്തിൽ നിന്നുണ്ടായ ക്രൂരത ഫോട്ടോയും വീഡിയോയും സഹിതം സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്.