ഒബമയാങിനെ ടീമിൽ എത്തിക്കാൻ ആവുമെന്ന പ്രതീക്ഷ പങ്ക് വച്ച് ബാഴ്‌സലോണ പ്രസിഡന്റ്

ബാഴ്‌സലോണയും ആയി കരാറിൽ എത്താൻ ശ്രമിക്കുന്ന ആഴ്‌സണൽ താരം ഒബമയാങിനെ ടീമിൽ എത്തിക്കാൻ ആവുമെന്ന പ്രതീക്ഷ പങ്ക് വച്ച് ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട. താരത്തെ ടീമിൽ എത്തിക്കുന്നത് പ്രയാസകരമായിരിക്കും എന്നു വ്യക്തമാക്കി ലപോർട്ട.

എന്നാൽ ഇപ്പോഴും താരത്തെ ടീമിൽ എത്തിക്കുന്നതിൽ ചെറിയ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരത്തെ ടീമിൽ എത്തിക്കാൻ ബാഴ്‌സലോണക്ക് ആഗ്രഹം ഉണ്ടെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഒബമയാങിന്റെ വരുമാനം സംബന്ധിച്ച് ആണ് ബാഴ്‌സലോണ പ്രശ്നങ്ങൾ നേരിടുന്നത്. താരത്തെ ബാഴ്‌സലോണ ടീമിൽ എത്തിക്കുമോ എന്നു കണ്ടറിയാം.