എ ടി കെയ്ക്ക് എതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Img 20210126 115709

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. കഴിഞ്ഞ കളിയിലെ ചെന്നൈയിനെ തോൽപ്പിച്ച് കൊണ്ട് വിജയ വഴിയിലേക്ക് തിരികെ വന്ന എ ടി കെ മോഹൻ ബഗാൻ വിജയം തുടരാൻ ആയിരിക്കും ആഗ്രഹിക്കുന്നത്. ഇപ്പോൾ ലീഗിൽ രണ്ടാമത് ഇരിക്കുന്ന എ ടി കെയ്ക്ക് ഒന്നാമതുള്ള ഗോവയുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാനും വിജയം ആവശ്യമാണ്.

സീസണിൽ നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എ ടി കെ മോഹൻ ബഗാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. അവസാന മത്സരത്തിൽ ജംഷദ്പൂരിനെ തോൽപ്പിച്ച നോർത്ത് ഈസ്റ്റ് ഇപ്പോൾ നല്ല ഫോമിലാണ്‌. ഇന്ന് വിജയിച്ചാൽ നാലാം സ്ഥാനത്തുള്ള ഹൈദരബാദിനൊപ്പം പോയിന്റ് നിലയിൽ എത്താൻ നോർത്ത് ഈസ്റ്റിനാകും. രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Previous articleറോഹോ ബോക ജൂനിയേഴ്സിലേക്ക് പോകും
Next articleലിംഗാർഡിനെ വെസ്റ്റ് ഹാം സ്വന്തമാക്കും