സാഞ്ചോയ്ക്ക് ആയുള്ള ആദ്യ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നൽകും

- Advertisement -

സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ യുണൈറ്റഡ് ബോർഡ് ആരംഭിച്ചു. ഇന്നലെ യുണൈറ്റഡും ഡോർട്മുണ്ട് ക്ലബുമായി ആദ്യ ചർച്ചകൾ നടന്നു. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയ്ക്ക് വേണ്ടിയുള്ള ആദ്യ ഓഫർ സമർപ്പിക്കും എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡോർട്മുണ്ട് 110 മില്യണാണ് ആവശ്യപ്പെടുന്നത് എങ്കിലും അത്ര നൽകാൻ യുണൈറ്റഡ് തയ്യാറായേക്കില്ല.

കൊറോണ കാരണം ലോകത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 70 മില്യണായി സാഞ്ചോയുടെ വില കുറക്കണം എന്നാണ് യുണൈറ്റഡിന്റെ ആവശ്യം. ബൊറൂസിയ ഡോർട്മുണ്ട് വിടണമെന്ന് സാഞ്ചോ ആവശ്യപ്പെടുന്നുണ്ട് എന്നതിനാൽ ഡോർട്മുണ്ടിന് താരത്തെ വിൽക്കേണ്ടത് നിർബന്ധമാണ്. ഡോർട്മുണ്ട് ടീമിലെ ഏറ്റവും വില പിടിപ്പുള്ള താരമാണ് സാഞ്ചോ. താരത്തെ ടീമിൽ എത്തിച്ച് വലത് വിങ്ങിലൂടെയുള്ള അറ്റാക്ക് മികച്ചതാക്കാൻ ആണ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

Advertisement