നോട്ടിങ്ഹാം ഫോറസ്റ്റിന്റെ മുന്നേറ്റം നയിക്കാൻ ജെസ്സെ ലിംഗാർഡ്

Wasim Akram

20220722 000051
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ അവസാനിച്ച ജെസ്സെ ലിംഗാർഡ് പതിറ്റാണ്ടുകൾക്ക് ശേഷം പുതുതായി പ്രീമിയർ ലീഗിൽ എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിൽ. ഫ്രീ ഏജന്റ് ആയ താരം മുൻ ക്ലബ് വെസ്റ്റ് ഹാം അടക്കമുള്ളവരുടെ കരാർ നിരസിച്ചു ആണ് ഫോറസ്റ്റിൽ എത്തിയത്. 29 കാരനായ താരം 22 വർഷങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നത്.

0 Gettyimages 1341920844

ഒരു കൊല്ലത്തേക്ക് ആണ് താരം ഫോറസ്റ്റും ആയി കരാർ ഒപ്പ് വച്ചത്. താൻ മുമ്പ് ലോണിൽ കളിച്ച വെസ്റ്റ് ഹാമിന്റെ കരാറിനെക്കാൾ വളരെ ഉയർന്ന ശമ്പളം ആണ് ഫോറസ്റ്റ് താരത്തിന് മുന്നിൽ മുന്നോട്ട് വച്ചത്. 32 തവണ ഇംഗ്ലണ്ടിന് ആയി ബൂട്ട് കെട്ടിയ ലിംഗാർഡിന്റെ വരവ് ഫോറസ്റ്റിന്റെ പ്രീമിയർ ലീഗ് നിലനിൽപ്പിനു സഹായകമായേക്കും.