രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് തിരിച്ചടിയായി ഷഹീന്‍ അഫ്രീദിയുടെ പരിക്ക്

Sports Correspondent

പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി ശ്രീലങ്കയ്ക്കെതിരെയുള്ള ഗോളിൽ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിൽ കളിക്കില്ല. താരത്തിന്റെ കാൽമുട്ടിനേറ്റ പരിക്ക് കാരണം ആണ് ഇത്. ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ആണ് ഷഹീന്‍ അഫ്രീദിയുടെ കാൽമുട്ടിന് പരിക്കേൽക്കുന്നത്.

താരം ശ്രീലങ്കയിൽ ടെസ്റ്റ് സ്ക്വാഡിനൊപ്പം തുടരുമെന്നും താരത്തിന്റെ പരിക്കിന് മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ ചികിത്സ തേടുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.

ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ താരം വെറും 7 ഓവറാണ് എറിഞ്ഞത്.