ലിംഗാർഡ് തന്റെ പ്ലാനിൽ ഉണ്ട് എന്ന് സോൾഷ്യാർ

Skysports Jesse Lingard Manchester United 5451267
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡിനെ ക്ലബിൽ നിലനിർത്താൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇന്ന് പ്രീസീസൺ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഒലെ. ലിംഗാർഡ് ഇന്നത്തെ ഒരു പ്രധാന പോസിറ്റീവ് ആയിരുന്നു എന്ന് ഒലെ പറഞ്ഞു. ലിംഗാർഡ് താരത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ സ്ഥാനത്തിനായി പൊരുതാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒലെ പറയുന്നു.

അവസാന സീസണിൽ വെസ്റ്റ് ഹാമിൽ ലിംഗാർഡ് നടത്തിയ പ്രകടനം എല്ലാവരും കണ്ടതാണ്. താരം ആത്മവിശ്വാസത്തോടെയും ഊർജ്ജത്തോടെയുമാണ് ലോൺ കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നത്. ലിംഗാർഡ് തന്റെ പ്ലാനിൽ ഉണ്ട് എന്നും അടുത്ത സീസൺ തുടങ്ങുമ്പോൾ ലിംഗാർഡ് തന്റെ ടീമിൽ ഉണ്ടാകും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും ഒലെ പറഞ്ഞു.