മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡ് കൊറോണ പോസിറ്റീവ് ആയി. ഇന്ന് നടക്കുന്ന എവർട്ടൺ മത്സരത്തിനു മുമ്പ് നടത്തിയ ടെസ്റ്റിലാണ് ലിംഗാർഡ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. താരം ഐസൊലേഷനിൽ പോകും. ഇന്നത്തെ എവർട്ടൺ മത്സരം താരത്തിന് നഷ്ടമാകും. അടുത്ത ആഴ്ച നടക്കുന്ന ആദ്യ പ്രീമിയർ ലീഗ് മത്സരത്തിലും ലിംഗാർഡ് കളിക്കാൻ സാധ്യതയില്ല. തനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല എന്നും പൂർണ്ണ ആരോഗ്യവാൻ ആണെന്നും ലിംഗാർഡ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.