ഗബ്രിയേൽ ആഴ്സണലിൽ, മെഡിക്കൽ പൂർത്തിയായി

- Advertisement -

ആഴ്സണലും അവരുടെ ടീം ശക്തമാക്കുകയാണ്. ബ്രസീൽ യുവ ഡിഫൻഡർ ഗബ്രിയേൽ മഗാലെസ് ആഴ്സണലിൽ ഉടൻ കരാർ ഒപ്പുവെക്കും. താരം ഇപ്പോൾ ലണ്ടണിൽ മെഡിക്കൽ പൂർത്തിയാക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് , നാപോളി എന്നീ ക്ലബുകളെ എല്ലാം മറികടന്നാണ് ആഴ്സണൽ ഗബ്രിയേലിനെ സ്വന്തമാക്കുന്നത്. ഫ്രഞ്ച് ക്ലബായ ലില്ലെയുടെ താരത്തിനായി വലിയ തുക തന്നെയാണ് ആഴ്സണൽ ചിലവഴിക്കുന്നത്.

2025വരെയുള്ള കരാർ ഗബ്രിയേൽ ആഴ്സണലുമായി ഒപ്പുവെക്കും. ആഴ്സണലിന്റെ ഒരുപാട് പഴി കേട്ട ഡിഫൻസ് ഗബ്രിയേലിന്റെ വരവോടെ മെച്ചപ്പെടും എന്നാണ് അർട്ടേറ്റ കരുതുന്നത്. 2017 മുതൽ ലില്ലെ ക്ലബിനൊപ്പം ഉള്ള താരമാണ് ഗബ്രിയേൽ. അവസാന വർഷങ്ങളിൽ ക്രൊയേഷ്യൻ ക്ലബായ ഡയനാമോ സഗ്രബിലും ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബായ ട്രോയെസിലും ഒക്കെ ഗബ്രിയേൽ കളിച്ചിട്ടുണ്ട്. അവസാന സീസണിലെ പ്രകടനമാണ് ഗബ്രിയേലിനെ യൂറോപ്പിൽ പ്രധാന ക്ലബുകളുടെയെല്ലാം പ്രതീക്ഷയാക്കി വളർത്തിയത്.

Advertisement