ലിൻഡെലോഫിന് പരിക്ക്, അടുത്ത മത്സരങ്ങൾ കളിക്കുന്നത് സംശയം

20201226 205153
credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വിക്ടർ ലിൻഡെലോഫ് ഒന്നോ രണ്ടോ ആഴ്ച പുറത്തിരുന്നേക്കും. ഇന്ന് ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ലിൻഡെലോഫിന് പരിക്കേറ്റിരുന്നു. പുറം വേദന അനുഭവപ്പെട്ട ലിൻഡെലോഫിനെ സബ് ചെയ്യുക ആയിരുന്നു. കഴിഞ്ഞ മത്സരത്തിലും ലിൻഡെലോഫ് കളിച്ചിരുന്നില്ല. ലിൻഡെലോഫ് ദീർഘകാലമായി ഈ പരിക്ക് കാരണം ബുദ്ധിമുട്ടുകയാണ്.

ലിൻഡെലോഫ് കുറച്ചു കാലമായി പരിക്ക് സഹിച്ചാണ് കളിക്കുന്നത് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഇതിന് ഒരു പരിഹാരം ഉടൻ കണ്ടെത്തണം എന്നും അദ്ദേഹം പറഞ്ഞു. ലിൻഡെലോഫ് ഒന്നോ രണ്ടോ ആഴ്ച പുറത്തിരുന്നേക്കും എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ സൂചന നൽകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന സെന്റർ ബാക്കാണ് ലിൻഡെലോഫ്. ലിൻഡെലോഫ് ഇല്ലായെങ്കിൽ മഗ്വയറിനൊപ്പം എറിക് ബയി ഇറങ്ങാനാണ് സാധ്യത.

Advertisement