വിജയിക്കാൻ ആവാത്തതിൽ നിരാശ എന്ന് ഒലെ

20201226 205056
credit: Twitter
- Advertisement -

ഇന്ന് ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ വിജയിക്കാൻ ആവാത്തതിൽ വലിയ നിരാശ ഉണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇന്ന് രണ്ട് തവണ ലീഡ് എടുത്തിട്ടും 2-2 സമനിലയുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം അവസാനിപ്പിച്ചത്. വിജയിക്കാൻ ഉള്ളത് യുണൈറ്റഡ് ചെയ്തിരുന്നു എന്നും എന്നാൽ ഒരു പോയിന്റ് മാത്രമേ നേടാൻ ആയുള്ളു എന്നത് സങ്കടകരമാണെന്നും ഒലെ പറഞ്ഞു.

എങ്കിലും ലെസ്റ്റർ സിറ്റി വളരെ മികച്ച ടീമാണ്. ഒരു പോയിന്റ് ഒരു ദുരന്തം ആയി കണക്കാക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. മാർക്കസ് റാഷ്ഫോർഡ് രണ്ട് മികച്ച അവസരങ്ങൾ ഇന്ന് നഷ്ടമാക്കിയിരുന്നു. എന്നാൽ അത് വലിയ പ്രശ്നമല്ല എന്ന് ഒലെ പറഞ്ഞു. ആ അവസരങ്ങൾ കളഞ്ഞതിനെ കുറിച്ച് റാഷ്ഫോർഡ് തന്നെ ചിന്തിക്കും എന്നും ഒലെ പറഞ്ഞു. അവർ നേടിയ രണ്ടു ഗോളുകളും തടയാൻ യുണൈറ്റഡ് ഡിഫൻസിനു കഴിയുമായിരുന്നു എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

Advertisement