പത്തു പേരുമായി കളിച്ച് ക്രിസ്റ്റൽ പാലസിനെ തകർത്ത് ആസ്റ്റൺ വില്ല

20201226 223618
- Advertisement -

ആസ്റ്റൺ വില്ല അവരുടെ ഈ സീസണിലെ ഗംഭീര ഫോം തുടരുകയാണ്. ഇന്ന് ക്രിസ്റ്റൽ പാലസിനെയും അവർ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ആസ്റ്റൺ വില്ലയുടെ വിജയം. രണ്ടാം പകുതി മുഴുവൻ 10 പേരുമായി കളിച്ചാണ് ആസ്റ്റൺ വില്ല ഈ വിജയം സ്വന്തമാക്കിയത്. മത്സരം മികച്ച രീതിയിൽ തുടങ്ങിയ വില്ല അഞ്ചാം മിനുട്ടിൽ തന്നെ ട്രയോരെയിലൂടെ ഇന്ന് ലീഡ് എടുത്തു.

45ആം മിനുട്ടിലാണ് അവരുടെ സെന്റർ ബാക്കായ മിങ്സ് രണ്ടാം മഞ്ഞ കാർഡ് കണ്ട് കളം വിട്ടത്. എന്നാൽ രണ്ടാം പകുതിയിലും ആസ്റ്റൺ വില്ല തന്നെയാണ് മികച്ചു നിന്നത്. 66ആം മിനുട്ടിൽ ഹോസിലൂടെ അവർ രണ്ടാം ഗോളും നേടി. മത്സരത്തിന്റെ 76ആം മിനുട്ടിൽ എൽ ഗാസി മൂന്നാം ഗോൾ കൂടെ നേടിയതോടെ അവരുടെ വിജയം ഉറപ്പായി. ആസ്റ്റൺ വില്ല ഈ വിജയത്തോടെ ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 13 മത്സരങ്ങളിൽ നിന്ന് 25 പോയിന്റാണ് വില്ലയ്ക്ക് ഇപ്പോൾ ഉള്ളത്.

Advertisement