ലിംഗാർഡ് വെസ്റ്റ് ഹാമിൽ തകർപ്പൻ പ്രകടനം തുടരുന്നു

20210309 040753
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ലിംഗാർഡ് വെസ്റ്റ് ഹാമിൽ തന്റെ ഗംഭീര പ്രകടനം തുടരുകയാണ്. ഒരിക്കൽ കൂടെ വെസ്റ്റ് ഹാമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ ലിംഗാർഡിനായി. ഇന്ന് ലീഡ്സ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഒരു ഗോളുമായാണ് ലിംഗാർഡ് തിളങ്ങിയത്. ലിംഗാർഡിന്റെ മികവിൽ ലീഡൈനെ എതിരില്ലാത്ത ഫണ്ടു ഗോളുകൾക്ക് തോൽപ്പിക്കാനും വെസ്റ്റ് ഹാമിനായി.

ആദ്യ പകുതിയിൽ ആയിരുന്നു മോയിസിന്റെ ടീമിന്റെ രണ്ടു ഗോളുകളും. 21ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ലിംഗാർഡ് നഷാപ്പെടുത്തി എങ്കിലും പിന്നാലെ ഗോൾ വലയിൽ തന്നെ പന്ത് എത്തിക്കാൻ ലിംഗാർഡിനായി. ഇതിനു പിന്നാലെ 28ആം മിനുട്ടിൽ ഡോസൺ രണ്ടാം ഗോളും നേടി. ഡോസൺ ഗോളടിക്കാൻ മാത്രമല്ല മറുവശത്ത് ഒരു ഗോൾ ലൈൻ ക്ലിയറൻസുമായും തിളങ്ങി. ഇന്ന് രണ്ട് തവണ ലീഡ്സ് ഗോൾ വല കുലുക്കി എങ്കിലും രണ്ട് തവണയും ഗോൾ നിഷേധിക്കപ്പെട്ടു. ഈ വിജയം വെസ്റ്റ് ഹാമിനെ അഞ്ചാം സ്ഥാനത്ത് നിലനിർത്തുകയാണ്.

Advertisement