ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിലേക്ക് തിരികെയെത്തി. ഇന്നലെ ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനക്കാരായ ലീഡ്സ് യുണൈറ്റഡ് QPR-നോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതോടെയാണ് ലെസ്റ്ററിന്റെ പ്രൊമോഷൻ ഉറപ്പായത്. ഇപ്പോൾ 44 മത്സരങ്ങളിൽ 94 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് ലെസ്റ്റർ സിറ്റി ഉള്ളാത്. ഇന്നലെ ലീഡ്സ് തോറ്റതോടെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ലെസ്റ്റർ സിറ്റിക്ക് ഉറപ്പായി.
കഴിഞ്ഞ സീസണിൽ ആയിരിന്നു ലെസ്റ്റർ സിറ്റി റിലഗേറ്റ് ആയത്. ഒരൊറ്റ സീസൺ കൊണ്ട് തന്നെ തിരികെ പ്രീമിയർ ലീഗിലേക്ക് വരാൻ ആയി എന്നത് ലെസ്റ്റർ സിറ്റി ആരാധകർക്ക് സന്തോഷം നൽകും. മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാണ് ലെസ്റ്റർ സിറ്റി. 2015-16 സീസണിൽ ആയിരുന്നു പ്രീമിയർ ലീഗിലെ എവരെയും ഞെട്ടിച്ച് ലെസ്റ്റർ സിറ്റി കിരീടം നേടിയത്.
ഇനി ചാമ്പ്യൻഷിപ്പിൽ നിന്ന് രണ്ട് ടീമുകൾ കൂടെ പ്രീമിയർ ലീഗിലേക്ക് എത്തും. ലീഡ്സ് യുണൈറ്റഡും ഇപ്സ്വിച് ടൗണും ആണ് നേരിട്ട് പ്രൊമോഷൻ നേടാൻ ഇനി സാധ്യതയുള്ള രണ്ട് ടീമുകൾ.