തുടർച്ചയായ നാലു പരാജയങ്ങൾക്ക് ശേഷം സമനില കണ്ടത്തി ആസ്റ്റൻ വില്ല

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ല, ലെസ്റ്റർ സിറ്റി മത്സരം സമനിലയിൽ. സീസണിൽ ഇത് ആദ്യമായാണ് വില്ല ഗോൾ രഹിത സമനില വഴങ്ങുന്നത്. കഴിഞ്ഞ നാലു മത്സരങ്ങളിലും പരാജയപ്പെട്ട വില്ലക്ക് ഈ സമനില ആശ്വാസം തന്നെയാണ്.

തുടർച്ചയായി മൂന്നു മത്സരങ്ങൾ സ്വന്തം മൈതാനത്ത് ജയിച്ച ലെസ്റ്ററിന്റെ വിജയ കുതിപ്പ് അവസാനിപ്പിക്കാനും വില്ലക്ക് ആയി. വിരസമായ മത്സരത്തിൽ വില്ലക്ക് ആയി ആഷ്‌ലി യങ് മികച്ച പ്രകടനം ആണ് നടത്തിയത്. നിലവിൽ ലീഗിൽ ലെസ്റ്റർ പത്താം സ്ഥാനത്തും വില്ല പതിനഞ്ചാം സ്ഥാനത്തും ആണ്.