വാറ്റ്ഫോർഡിനെതിരെ ലീഡ്സിന് വിജയം, റിലഗേഷൻ ഭീതിയിൽ നിന്ന് ആശ്വാസം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിന് മികച്ച വിജയം. ഇന്ന് വാറ്റ്ഫോർഡിനെ എവേ ഗ്രൗണ്ടിൽ വെച്ച് നേരിട്ട ലീഡ്സ് യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. മൂന്ന് മികച്ച ഗോളുകൾ ആണ് കളിയിൽ പിറന്നത്. ആദ്യ പകുതിയിൽ 21ആം മിനുട്ടിൽ റഫീനയിലൂടെയാണ് ലീഡ്സിന്റെ ആദ്യ ഗോൾ വന്നത്. രണ്ടാം പകുതിയിൽ 73ആം മിനുട്ടിൽ റോഡ്രിഗോ ലീഡ് ഇരട്ടിയാക്കി കൊടുത്തു.20220409 224638

കളിയുടെ അവസാനം ഹാരിസൺ ആണ് ലീഡ്സിന്റെ മൂന്നാം ഗോൾ നേടിയത്. ഹാരിസന്റെത് ഉൾപ്പെടെ ഇന്നത്തെ മൂന്ന് ഗോളുകളും ഇടം കാലൻ സ്ട്രൈക്കുകളായിരുന്നു. ഈ വിജയത്തോടെ ലീഡ്സ് യുണൈറ്റഡ് 33 പോയിന്റുമായി ലീഗിൽ പതിനാറാം സ്ഥാനത്ത് നിൽക്കുകയാണ്.