റിലഗേഷൻ പോരാട്ടത്തിലും ടോപ് 4 പോരാട്ടത്തിലും നിർണായകമായിരുന്ന പോരാട്ടത്തിൽ ലീഡ്സ് യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെ സമനിലയിൽ തളച്ചു. 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. രണ്ട് ടീമുകൾക്കും ഈ ഫലം നിരാശയാകും നൽകുക.
ഇന്ന് ലീഡ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. അവർ ഏഴാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. എയ്ലിംഗ് ആയിരുന്നു ബിഗ് സാമിന്റെ ടീമിന് ലീഡ് നൽകിയത്. തുടർന്ന് ആത്മവിശ്വാസത്തോടെ കളിച്ച ലീഡ്സ് 27ആം മിനുട്ടിൽ ഒരു പെനാൾട്ടിയും ലീഡ് ഇരട്ടിയാക്കാനുള്ള അവസരം. പക്ഷെ പെനാൾട്ടി എടുത്ത ബ്രാംഫോർഡിന് പിഴച്ചു. സ്കോർ 1-0 എന്ന് തന്നെ തുടർന്നു.
31ആം മിനുട്ടിൽ ന്യൂകാസിലിന് അനുകൂലമായി ഒരു പെനാൾട്ടി വന്നു. കാലം വിൽസണ് പിഴച്ചില്ല. സ്കോർ 1-1. രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ വീണ്ടും ന്യൂകാസിലിന് അനുകൂലമായി ഒരു പെനാൾട്ടി വിധി വന്നു. വീണ്ടും വിൽസൺ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ന്യൂകാസിൽ 2-1ന് മുന്നിൽ. വിട്ടുകൊടുക്കാൻ ലീഡ് തയ്യാറായിരുന്നില്ല. 79ആം മിനുട്ടിൽ ക്രിസ്റ്റൻസന്റെ ഒരു ഷോട്ട് ഒരു ഡിഫ്ലക്ഷനിലൂടെ വലയിൽ. സ്കോർ 2-2
പിന്നെ വിജയ ഗോളിനായി അവർ ശ്രമിച്ചു എങ്കിലും 90ആം മിനുട്ടിൽ ജൂനിയർ ഫിർപോ ചുവപ്പ് കണ്ട് പുറത്തു പോയത് ലീഡ്സിന് ക്ഷീണമായി. എങ്കിൽ അവർ സമനില കൈവിട്ടില്ല.
ഈ സമനിലയോടെ ലീഡ്സ് യുണൈറ്റഡ് 31 പോയിന്റുമായി ലീഗിൽ 18ആം സ്ഥാനത്ത് നിൽക്കുന്നു. ന്യൂകാസിൽ യുണൈറ്റഡ് 66 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ഇരു ടീമുകൾക്കും ലീഗിൽ അവശേഷിക്കുന്നുള്ളൂ.