ലീഡ്‌സിന് മുൻപിൽ എവർട്ടൺ വീണു

Raphinha Leeds United
- Advertisement -

പ്രീമിയർ ലീഗിലെ ആവേശകരമായ മത്സരത്തിൽ എവർട്ടണെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ലീഡ്സ് യുണൈറ്റഡ്. ലീഡ്സ് താരം റാഫിഞ്ഞയുടെ മികച്ച ഗോളിലാണ് ലീഡ്സ് ജയം നേടിയത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് എവർട്ടന്റെ നാലാമത്തെ തോൽവിയായിരുന്നു ഇത്. അതെ സമയം അവസാന നാല് മത്സരങ്ങളിൽ നിന്ന് ലീഡ്‌സിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ ഇരുടീമുകളും ചേർന്ന് 38 അവസരങ്ങളാണ് സൃഷ്ട്ടിച്ചത്. എന്നാൽ മത്സരത്തിന്റെ വിധി നിർണയിച്ചത് റാഫിഞ്ഞയുടെ മികച്ചൊരു ശ്രമമായിരുന്നു. മത്സരത്തിൽ രണ്ട് തവണ എവർട്ടൺ ലീഡ്സ് ഗോൾ വല കുലുക്കിയെങ്കിലും രണ്ട് തവണയും ഓഫ് സൈഡ് ആയത് അവർക്ക് തിരിച്ചടിയായി. കൂടാതെ ഗോൾ പോസ്റ്റിൽ ജോർദാൻ പിക്‌ഫോർഡിന്റെ മികച്ച രക്ഷപെടുത്തലുകളും ലീഡ്സിനെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് തടഞ്ഞു.

Advertisement