താരിക് ലാമ്പ്റ്റിയുടെ മികവിന് അഗീകാരം, ബ്രൈറ്റണിൽ പുതിയ കരാർ

20210117 175234
- Advertisement -

ഇംഗ്ലീഷ് യുവതാരം താരിക് ലാമ്പ്റ്റിക്ക് ബ്രൈറ്റണിൽ പുതിയ കരാർ. അവസാന ഒരു വർഷത്തോളമായി ബ്രൈറ്റണിൽ നടത്തുന്ന പ്രകടനങ്ങൾ പരിഗണിച്ചാണ് പുതിയ കരാർ‌. അഞ്ചു വർഷം നീണ്ടു നിൽക്കുന്ന കരാറിലാണ് ലാമ്പ്റ്റി ഒപ്പുവെച്ചത്‌. ചെൽസി അക്കാദമിയിലൂടെ വളർന്നു വന്ന താരം കഴിഞ്ഞ സീസണിൽ ആണ് ബ്രൈറ്റണിൽ എത്തിയത്‌. ചെൽസിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടുണ്ട് എങ്കിലും അധികം അവസരങ്ങൾ ലഭിച്ചില്ല.

ഇപ്പോൾ പോട്ടറിന്റെ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് ലാമ്പ്റ്റി. ഇതുവരെ ബ്രൈറ്റണ് വേണ്ടി 19 മത്സരങ്ങൾ താരം4 കളിച്ചു. ഇംഗ്ലണ്ട് അണ്ടർ 21 ടീമിലും ലാമ്പ്റ്റി ഉണ്ട്. പുതിയ കരാർ ഒപ്പുവെച്ചു എങ്കിലും ഈ ഫൂൾബാക്കിനെ ഏതെങ്കിലും വലിയ ക്ലബ് വരുന്ന സമ്മറിൽ സൈൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്

Advertisement