അരങ്ങേറ്റത്തിൽ ഗോളുമായി ബ്രൗൺ, നോർത്ത് ഈസ്റ്റ് ജംഷദ്പൂരിനെ വീഴ്ത്തി

20210117 192357

ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ നോർത്ത് ഈസ്റ്റിന്റെ ആദ്യ വിജയമാണിത്. ഇന്ന് ജംഷദ്പൂരിനെ നേരിട്ട നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ 31ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് അശുതോഷ് മെഹ്ത ആണ് നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ നേടിയത്. ഐ എസ് എല്ലിലെ അശുതോഷിന്റെ ആദ്യ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ അരങ്ങേറ്റക്കാരൻ ബ്രൗൺ നോർത്ത് ഈസ്റ്റിന്റെ ലീഡ് ഇരട്ടിയാക്കി. ബെംഗളൂർ എഫ് സിയി ഫോം ഇല്ലാത്തതിനാൽ വിട്ടയച്ച താരമാണ് ബ്രൗൺ. ബെംഗളൂരു എഫ് സിയിൽ ഈ സീസണിൽ താരത്തിനാകെ ഒരു ഗോൾ മാത്രമെ നേടാൻ ആയിരുന്നുള്ളൂ. എന്നാൽ ഇന്ന് ഒരൊറ്റ കളി കൊണ്ട് തന്നെ നോർത്ത് ഈസ്റ്റിൽ ഒരു ഗോൾ നേടാൻ ബ്രൗണിനായി.

ഇന്ന് 89ആം മിനുട്ടിൽ ഹാർട്ലിയിലൂടെ ഒരു ഗോൾ ജംഷദ്പൂർ മടക്കി എങ്കിലും കാര്യമുണ്ടായില്ല. ഈ വിജയത്തോടെ നോർത്ത് ഈസ്റ്റ് 15 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്ത് നിക്കുകയാണ്. ജംഷദ്പൂർ എട്ടാം സ്ഥാനത്താണ്‌

Previous articleതാരിക് ലാമ്പ്റ്റിയുടെ മികവിന് അഗീകാരം, ബ്രൈറ്റണിൽ പുതിയ കരാർ
Next articleഫിയൊറെന്റീനയ്ക്ക് എതിരെ ഗോൾ മഴയുമായി നാപോളി