ലമ്പാർഡ് പുറത്തേക്ക്, ചെൽസി തീരുമാനമെടുത്തു

- Advertisement -

ചെൽസി അവസാനം പരിശീലകൻ ലമ്പാർഡിനെ പുറത്താക്കാൻ തീരുമാനിച്ചു. ഈ സീസണിലെ ചെൽസിയുടെ പ്രകടനം കണക്കിൽ എടുത്താണ് ലമ്പാർഡിനെ പുറത്താക്കാൻ ചെൽസി തീരുമാനിച്ചിരിക്കുന്നത്. ഉടൻ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പല വിദേശ മാധ്യമങ്ങളും ലമ്പാർഡിനെ പുറത്താക്കിയതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഈ സീസണിൽ വലിയ സൈനിംഗുകൾ നടത്തിയിട്ടും ലമ്പാർഡിന് നിരാശ മാത്രമായിരുന്നു സമ്പാദിക്കാൻ ആയത്. ചെൽസി ഇപ്പോൾ 19 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 29 പോയിന്റുമായി 9ആം സ്ഥാനത്ത് നിൽക്കുകയാണ്. ലമ്പാർഡ് നടത്തിയ വലിയ സൈനിംഗുകളായ വെർണറും ഹവേർട്സും ഒന്നും തിളങ്ങിയിരുന്നില്ല. ഇതും അദ്ദേഗത്തിന് തിരിച്ചടിയായി. കഴിഞ്ഞ സീസണിൽ ആയിരുന്നു ലമ്പാർഡ് ചെൽസിയിൽ എത്തിയത്. ആദ്യ സീസണിൽ ട്രാൻസ്ഫർ ബാനിൽ ഉണ്ടായിരുന്ന ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കാൻ ലമ്പാർഡിനായിരുന്നു. പക്ഷെ രണ്ടാം സീസണിൽ അദ്ദേഹത്തിന്റെ ടാക്ടിക്സുകൾ എല്ലാം പിഴച്ചു.

ലമ്പാർഡിന് പകരം മുൻ പി എസ് ജി പരിശീലകൻ ടൂഹൽ എത്തും എന്നാണ് വിവരങ്ങൾ.

Advertisement