സമയം കിട്ടിയില്ല എന്നതിൽ നിരാശ ഉണ്ടെന്ന് ലമ്പാർഡ്

Newsroom

ഇന്നലെ ചെൽസി അവരുടെ പരിശീലകനായിരുന്ന ലമ്പാർഡിനെ പുറത്താക്കിയിരുന്നു. ഇതിൽ ലമ്പാർഡിന്റെ ഔദ്യോഗിക പ്രതികരണം വന്നു. ഈ സീസണിൽ കാര്യങ്ങൾ നേരെ ആക്കാൻ സമയം ലഭിച്ചില്ല എന്നത നിരാശ ഉണ്ട് എന്ന് ഫ്രാങ്ക് ലമ്പാർഡ് പറഞ്ഞു. ക്ലബിനെ അടുത്ത ലെവലിലേക്ക് ഉയർത്താൻ ആയിരുന്നു ശ്രമം എന്നും എന്നാൽ അതിന് സമയം കിട്ടിയില്ല എന്നും ലമ്പാർഡ് സൂചിപ്പിച്ചു.

ചെൽസിയുടെ പരിശീലകനാവാൻ കഴിഞ്ഞു എന്നതിൽ വലിയ സന്തോഷം ഉണ്ട് എന്നും ചെൽസി എന്നും തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായിരുന്നു എന്നും ലമ്പാർഡ് പറഞ്ഞു. താൻ ഇവിടെ ഉള്ളപ്പോൾ ഉയർന്നു വന്ന അക്കാദമി താരങ്ങളെ ഓർത്ത് അഭിമാനം ഉണ്ട് എന്നും അവരാണ് ക്ലബിന്റെ ഭാവി എന്നും ലമ്പാർഡ് പറഞ്ഞു. തനിക്ക് പിന്തുണ തന്ന ചെൽസി ക്ലബ് ഉടമ റോമൻ അബ്രഹമോവിചിനും ലമ്പാർഡ് നന്ദി പറഞ്ഞു. ക്ലബിന് എല്ലാവിധ ഭാവുകങ്ങൾ നേരുന്നു എന്നും ലമ്പാർഡ് പറഞ്ഞു.