റോഹോ ബോക ജൂനിയേഴ്സിലേക്ക് പോകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റോഹോ അവസാനം ക്ലബ് വിടുന്നു. താരത്തെ സ്വന്തമാക്കാൻ അർജന്റീനൻ ക്ലബായ ബോക ജൂനിയേഴ്സ് തയ്യാർ ആണ് എന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ തയ്യാറാണ് എന്നാണ് വിവരങ്ങൾ. ഇതു സംബന്ധിച്ച് ബൊക ജൂനിയേഴ്സും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ആരംഭിച്ചു‌

സ്ഥിര കരാറിൽ റോഹോയെ സ്വന്തമാക്കാൻ ആണ് ബൊകോ ജൂനിയേഴ്സ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടെങ്കിലും റോഹോ സീനിയർ ടീമിനായി കളിച്ചിട്ട് കാലങ്ങളായി. കഴിഞ്ഞ സീസണിൽ അർജന്റീനൻ ക്ലബായ എസ്റ്റുഡിയന്റസിൽ ലോണിൽ റോഹോ കളിച്ചിരുന്നത്. ആകെ രണ്ടു മത്സരങ്ങൾ മാത്രമെ എസ്റ്റുഡിയന്റസിൽ റോഹോ കളിച്ചിരുന്നുള്ളൂ. അപ്പോഴേക്ക് താരത്തിന് പരിക്കേറ്റിരുന്നു. 2014ൽ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരമാണ് റോഹോ. എന്നാൽ പരിക്ക് കാരണം പലപ്പോഴും കളത്തിന് പുറത്തായിരുന്നു റോഹോ ഉണ്ടായിരുന്നത്.