“താൻ ഇന്ന് പഠിച്ചത് മറക്കില്ല” പല താരങ്ങളും പുറത്താകും എന്ന് സൂചന നൽകി ലമ്പാർഡ്

Newsroom

ഇന്നലെ ഷെഫീൽഡിനെതിരെ ഏറ്റ പരാജയത്തിലുള്ള നിരാശ സത്യസന്ധമായാണ് ലമ്പാർഡ് ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രകടിപ്പിച്ചത്. ഇന്നലെ കളിച്ച താരങ്ങളിൽ പലരും അടുത്ത സീസണിൽ ക്ലബിൽ ഉണ്ടാകില്ല എന്ന സൂചന ലമ്പാർഡ് നൽകി. ഷെഫീൽഡ് യുണൈറ്റഡ് 3-0 എന്ന സ്കോറിനായിരുന്നു ഇന്നലെ വിജയിച്ചത്. താൻ ഈ മത്സരത്തിൽ ചില പാഠങ്ങൾ പടിച്ചിട്ടുണ്ട് എന്നും അത് ഞാൻ ഇന്ന് ഒരു ദിവസം കൊണ്ട് മറക്കാൻ പോകുന്നില്ല എന്നും ലമ്പാർഡ് പറഞ്ഞു.

ഷെഫീൽഡ് വിജയിച്ചത് അവർ എല്ലാ തരത്തിലും ചെൽസിയേക്കാൾ മെച്ചമായത് കൊണ്ടാണ് എന്നും ചെൽസി പരിശീലകൻ പറഞ്ഞു. ശാരീരികമായും മാനസികമായും ഷെഫീൽഡ് യുണൈറ്റഡ് ചെൽസിയേക്കാൾ ഏറെ മികച്ചു നിന്നു എന്നും ലമ്പാർഡ് പറഞ്ഞു. ചെൽസി ഇന്നലെ പരാജയപ്പെട്ടതോടെ അവരുടെ മൂന്നാം സ്ഥാനം നഷ്ടമാകുമെന്ന ഭയത്തിലാണ്. ഇന്ന് ലെസ്റ്റർ സിറ്റിയും നാളെ മാഞ്ചസ്റ്റർ യുണൈറ്റഡും വിജയിച്ചാൽ ചെൽസി ആറാം സ്ഥാനത്തേക്ക് താഴും.