ഏകദിന ടീമിൽ തിരിച്ചുവരാൻ കഴിയുമെന്നാണ് തന്റെ വിശ്വാസം : രഹാനെ

ഉടൻ തന്നെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചുവരാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇന്ത്യൻ താരം അജിങ്കെ രഹാനെ. ഇന്ത്യയെ മൂന്ന് ഫോർമാറ്റിലും പ്രതിനിധീകരിക്കാൻ താൻ മാനസികമായി തയ്യാറെടുക്കുകയാണെന്നും രഹാനെ പറഞ്ഞു. അവസാനമായി 2018ലാണ് രഹാനെ ഇന്ത്യയുടെ ഏകദിന ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുമ്പോൾ ടീമിൽ ഏതൊരു സ്ഥാനത്തും ബാറ്റ് ചെയ്യാനും താൻ തയ്യാറാണെന്നും ഓപ്പണറായോ നാലാം സ്ഥാനത്തോ ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും രഹാനെ പറഞ്ഞു.

എപ്പോഴാണ് ഇന്ത്യൻ ഏകദിന ടീമിലേക്ക് അവസരം ലഭിക്കുകയെന്ന് അറിയില്ലെന്നും എന്നാൽ ഇന്ത്യയെ എല്ലാ ഫോർമാറ്റിലും പ്രതിനിധീകരിക്കാൻ താൻ മാനസികമായി തയ്യാറെടുക്കുകയാണെന്നും രഹാനെ പറഞ്ഞു. ഓപ്പണറായി ഇന്ത്യക്ക് വേണ്ടി കളിച്ചത് താൻ ആസ്വദിച്ചിട്ടുണ്ടെന്നും എന്നാൽ ടീമിന് വേണ്ടി നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും രണ്ടു സ്ഥാനങ്ങളിലും ബാറ്റ് ചെയ്യുന്നത് താൻ ആസ്വദിച്ചിട്ടുണ്ടെന്നും രഹാനെ പറഞ്ഞു.

Previous article“താൻ ഇന്ന് പഠിച്ചത് മറക്കില്ല” പല താരങ്ങളും പുറത്താകും എന്ന് സൂചന നൽകി ലമ്പാർഡ്
Next articleടി20 ലോകകപ്പ് നടത്താൻ ഐ.സി.സി പരമാവധി ശ്രമിക്കുമെന്ന് സൗരവ് ഗാംഗുലി