നീണ്ട കാലത്തിനു ശേഷം സനിയോളയ്ക്ക് ഗോൾ, റോമയ്ക്ക് വൻ വിജയം

റോമയുടെ യുവതാരം സനിയോളോ പരിക്ക് മാറി തിരിച്ചെത്തിയതിന് ശേഷം ആദ്യമായി ഗോൾ നേടി. ഇന്ന് ബ്രെഷയ്ക്ക് എതിരെ ആണ് സബ്ബായി എത്തി സനിയോളോ ഗോൾ നേടിയത്. കഴിഞ്ഞ ഡിസംബർ മുതൽ എ സി എൽ ഇഞ്ച്വറിയേറ്റ് വിശ്രമത്തിലായിരുന്നു സനിയോളോ. ഇന്ന് ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ബ്രെഷയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ റോമയ്ക്ക് ആയി.

സനിയോളോയെ കൂടാതെ റോമയ്ക്കായി ഫാസിയോ, കലിനിച് എന്നിവരും ഇന്ന് ഗോൾ നേടി. ഈ വിജയത്തോടെ റോമ അഞ്ചാം സ്ഥാനം നിലനിർത്തി. 32 മത്സരങ്ങളിൽ നിന്ന് 54 പോയന്റാണ് റോമയ്ക്ക് ഉള്ളത്. 51 പോയന്റുമായി നാപോളിയാണ് റോമയ്ക്ക് പിറകിൽ ഉള്ളത്. നാലാമതുള്ള ഇന്റർ മിലാന് 65 പോയന്റുള്ളതിനാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇത്തണ റോമയ്ക്ക് ആവില്ല.

Previous articleവിദാലിന്റെ ഏക ഗോളിൽ ബാഴ്സലോണക്ക് ജയം
Next article“താൻ ഇന്ന് പഠിച്ചത് മറക്കില്ല” പല താരങ്ങളും പുറത്താകും എന്ന് സൂചന നൽകി ലമ്പാർഡ്