“താൻ ഒരു പോരാളിയാണ്, വിഷമഘട്ടങ്ങൾ ഉണ്ടാകും എന്ന് അറിഞ്ഞ് തന്നെയാണ് പരിശീലകനായത്

- Advertisement -

ഇപ്പോഴുള്ള തിരിച്ചടികളിൽ ഒന്നും താൻ തളരില്ല എന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. താൻ ഒരു പോരാളിയാണെന്നും എന്നും എല്ലാ പ്രയാസങ്ങളെയും താൻ അതിജീവിച്ചിട്ടുണ്ട് എന്നും ലമ്പാർഡ് പറഞ്ഞു. തന്റെ ഫുട്ബോൾ കരിയറിൽ താൻ അത് തെളിയിച്ചിട്ടുണ്ട്. ഫുട്ബോളിൽ നിന്ന് വിരമിച്ചപ്പോൾ മാധ്യമങ്ങളിൽ ജോലിക്ക് പോവുകയോ അല്ലായെങ്കിൽ ഫുട്ബോൾ പൂർണ്ണമായും ഉപേക്ഷിക്കുകയോ ചെയ്യാമായിരുന്നു. അത് ചെയ്യാതിരുന്നത് തനിക്ക് പരിശീലകനെന്ന നിലയിലും വിജയിക്കാൻ വേണ്ടിയാണ്. ലമ്പാർഡ് പറഞ്ഞു.

പരിശീലകൻ എന്ന നിലയിൽ വിഷമ ഘട്ടങ്ങൾ നേരിടേണ്ടി വരും എന്ന് തനിക്ക് അറിയാമായിരുന്നു. ആ പ്രശ്നങ്ങൾ പരിഹരിച്ചു വരുന്നതിൽ ഒരു സുഖമുണ്ട് എന്നും അതിനു തനിക്ക് ആകും എന്നും ചെൽസി പരിശീലകൻ പറഞ്ഞു. വൻ സൈനിംഗുകൾ നടത്തി എങ്കിലും ഇതുവരെ ഈ സീസണിൽ പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവെക്കാൻ ലമ്പാർഡിന്റെ ചെൽസിക്ക് ആയിട്ടില്ല.

Advertisement