അവസാന നിമിഷം സമനിലയുമായി ഇന്ത്യൻ ആരോസ്, ലീഗിലെ ആദ്യ പോയിന്റ്

20210124 183759
- Advertisement -

ഇന്ത്യൻ യുവനിര ആയ ഇന്ത്യൻ ആരോസ് ഈ സീസൺ ഐലീഗിലെ ആദ്യ പോയിന്റ് സ്വന്തമാക്കി. ഇന്ന് ഐസാളിനെ നേരിട്ട ആരോസ് മത്സരത്തിന്റെ അവസാന നിമിഷം നേടിയ ഗോളിൽ 1-1ന്റെ സമനില ആണ് നേടിയത്. ഐസാൾ മികച്ചു നിന്നു എങ്കിലും അവസരം മുതലെടുക്കാൻ ആവാത്തത് അവർക്ക് വിനയായി. 18ആം മിനുട്ടിൽ ജുക്കോ റിചാർഡ് കസാഗ ആണ് ഐസാളിന് ലീഡ് നൽകിയത്‌.

അതിനു ശേഷം നിരവധി അവസരങ്ങൾ ഐസാളിന് ലഭിച്ചിരുന്നു. പക്ഷെ ഒന്നും മുതലെടുക്കാൻ അവർക്കായില്ല. ഇത് അവരെ അവസാനം വളരെ മോശം രീതിയിൽ ബാധിച്ചു‌. 94ആം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്നായിരുന്നു ആരോസിന്റെ സമനില ഗോൾ. സജാദ് ഹുസൈൻ ആണ് ഗോൾ നേടിയത്‌. നാലു മത്സരങ്ങളിൽ ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ് ആരോസ് ഉള്ളത്. 4 പോയിന്റുള്ള ഐസാൾ ആറാം സ്ഥാനത്താണ്.

Advertisement