ഇംഗ്ലണ്ട് സെലക്ടർമാർക്കെതിരെ മുൻ താരങ്ങൾ

ഇന്ത്യൻ പര്യടത്തിലെ ആദ്യ രണ്ട് ടെസ്റ്റിലേക്കുള്ള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സെലക്ടർമാരെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത്. ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന ഈ പരമ്പരയിലേക്ക് മികച്ച് ടീമിനെയല്ല അയക്കുന്നത് എന്ന് വാദിച്ചാണ് മുൻ ക്യാപ്റ്റന്മാരായ മൈക്കൾ വോണും, നാസർ ഹുസൈനും രംഗത്തെത്തിയത്.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോവിന് വിശ്രമം നൽകിയ ‌തീരുമാനമാണ് ഇവരെ ചൊടിപ്പിച്ചത്. സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ പിച്ചിലേക്ക്, ജോ റൂട്ടിനും ബെൻ സ്റ്റോക്സിനുമൊപ്പം സ്പിന്നിനെ നന്നായി കളിക്കുന്ന ബെയർസ്റ്റോ കൂടി വേണ്ടതാണെന്നും, ബെയർസ്റ്റോവിനെ ഒഴിവാക്കിയ ആ തീരുമാനം ശരിയല്ലെന്നും പുനഃപരിശോധിക്കണമന്നും നാസർ ഹുസൈൻ ആവശ്യപ്പെട്ടു.

ആദ്യ‌ രണ്ട്‌ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം : ജോ റൂട്ട് (ക്യാപ്റ്റൻ), ബെൻ സ്റ്റോക്സ്,  ജോഫ്ര ആർച്ചർ, മോയിൻ അലി, ജെയിംസ് ആൻഡേഴ്സൺ, ഡോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ട‍്‍ലർ, സാക് ക്രോളെയ്, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഒല്ലി സ്റ്റോൺസ്, ക്രിസ് വോക്സ്.

Previous articleപാക്കിസ്ഥാന്‍ വനിതകള്‍ സിംബാബ്‍വേ പര്യടനം നടത്തും
Next article“താൻ ഒരു പോരാളിയാണ്, വിഷമഘട്ടങ്ങൾ ഉണ്ടാകും എന്ന് അറിഞ്ഞ് തന്നെയാണ് പരിശീലകനായത്