കാൾവർട്ട് ലൂയിൻ ചെൽസിക്ക് എതിരായ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല

കാൽമുട്ടിനേറ്റ പരിക്കേറ്റ എവർട്ടൺ സ്ട്രൈക്കർ കാൾവർട്ട് ലൂയിൻ ലീഗിലെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല‌. പരിക്ക് ഗുരുതരമാണോ എന്ന് പരിശോധിക്കുക ആണെന്നും കൂടുതൽ കാലം താരം പുറത്തിരിക്കില്ല എന്നാണ് പ്രതീക്ഷ എന്നും ക്ലബ് അറിയിച്ചു.

ചെൽസിക്കെതിരായ ശനിയാഴ്ചത്തെ ഉദ്ഘാടന മത്സരത്തിൽ ഫ്രാങ്ക് ലാംപാർഡിന് അറ്റാക്കിൽ താരങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. മറ്റൊരു സ്ട്രൈക്കർ ആയ റോണ്ടൻ സസ്പെൻഷൻ കാരണം ആദ്യ മത്സരത്തിൽ ഉണ്ടാകില്ല.

കഴിഞ്ഞ വർഷം പരിക്ക് കാരണം വിഷമിച്ച കാൾവട്ട് ലൂയിന് ആകെ 15 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമെ സ്റ്റാർട്ട് ചെയ്യാൻ ആയിരുന്നുള്ളൂ. അടുത്ത ആഴ്‌ചത്തെ ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ താരം കളിക്കും എന്ന പ്രതീക്ഷയിലാണ് എവർട്ടൺ.

Story Highlight: Frank Lampard confirms Dominic Calvert-Lewin will miss Everton’s season opener against Chelsea