ലൈപ്സിഗ് താരം ലൂക്മാനെ ടീമിൽ എത്തിക്കാൻ അറ്റലാന്റ

ആർ ബി ലെപ്സീഗ് താരം അഡെമോല ലൂക്മാനെ ടീമിൽ എത്തിക്കാൻ അറ്റ്ലാന്റ. ഇരുപത്തിനാല്കാരനായ താരത്തെ എത്തിക്കാൻ വേണ്ടി ഏകദേശം പതിനഞ്ച് മില്യൺ യൂറോയുടെ കൈമാറ്റ കരാറിൽ ധാരണയിൽ എത്താൻ ഇരു ടീമുകൾക്കും സാധിച്ചിട്ടുണ്ട്. മെഡിക്കൽ പരിശോധനകൾക്കായി ഇറ്റലിയിൽ എത്തിയിട്ടുള്ള താരത്തിന്റെ കൈമാറ്റം അടുത്ത മണിക്കൂറുകളിൽ തന്നെ ഔദ്യോഗികമായേക്കും.

എവർട്ടൺ താരമായിരുന്ന ലൂക്മാൻ 2018ലാണ് ആദ്യമായി ലെപ്സിഗിൽ എത്തുന്നത്. ലോണിൽ എത്തിയ താരത്തെ പിന്നീട് ലെപ്സിഗ് സ്വന്തമാക്കി. അവസാന രണ്ടു സീസണുകളിൽ പ്രീമിയർ ലീഗിൽ ഫുൾഹാം, ലെസ്റ്റർ ടീമികളിൽ കളിച്ചു വരികയായിരുന്നു. ഇടത് വിങ്ങിൽ ഇറങ്ങുന്ന താരം ലെസ്റ്ററിനായി ലീഗിൽ ആറു ഗോളുകൾ കണ്ടെത്തിയിരുന്നു. 2017ൽ അണ്ടർ 20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു. സീനിയർ തലത്തിൽ ഈ വർഷം മുതൽ നൈജീരിയക്കായി ബൂട്ടു കെട്ടി തുടങ്ങി.

Story Highlight: Atalanta are now set to sign Ademola Lookman from RB Leipzig