പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ പരിശീലകൻ ലമ്പാർഡ് ഇത്തവണ തന്റെയും ക്ലബിന്റെയും ലക്ഷ്യം വളരെ വലുതാണ് എന്ന് വ്യക്തമാക്കി. താൻ ചെൽസിയിൽ പരിശീലകനായി എത്തിയത് നാലാം സ്ഥാനത്തിന് വേണ്ടി പോരാടാനോ അല്ലായെങ്കിൽ അക്കാദമി താരങ്ങളെ വളർത്തി കൊണ്ടുവരാനോ അല്ല മറിച്ച് വിജയിക്കാനും കിരീടം നേടാനും ആണ്. ലമ്പാർഡ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ നാലാം സ്ഥാനം കൊണ്ട് താനും ക്ലബും സന്തോഷവാന്മാരായിരുന്നു. അതിനു കാരണം കഴിഞ്ഞ സീസണിൽ ടീമിന് ട്രാൻസ്ഫർ വിലക്ക് ഉൾപ്പെടെ നേരിടേണ്ടി വന്നതു കൊണ്ടാണ്. എന്നാൽ ഇപ്പോൾ അങ്ങനെ യാതൊരു പ്രശ്നവും ഇല്ല. ലമ്പാർഡ് പറഞ്ഞു. ഇത്തവണ ടീം മെച്ചപ്പെടുത്തുവാൻ ആണ് ക്ലബ് തീരുമാനിച്ചത്. അതാണ് ട്രാൻസ്ഫർ വിൻഡോയിൽ കാണുന്നത്. പുതിയ താരങ്ങൾ വന്നത് മൊത്തം ചിത്രവും മാറ്റി എന്നും ലമ്പാർഡ് പറഞ്ഞു.
താൻ സമ്മർദ്ദങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഈ വലിയ സമ്മർദ്ദങ്ങളെ അതിജീവിച്ച് കിരീടത്തിലേക്ക് മുന്നേറും എന്നും അദ്ദേഹം പറഞ്ഞു. ലമ്പാർഡിന്റെ ചെൽസി ആണ് ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ടീം.