ഒരു ഡിഫൻഡറെ കൂടെ ടീമിൽ എത്തിച്ച് ഐസാൾ

- Advertisement -

ഐലീഗ് ക്ലബായ ഐസാൾ ഒരു പുതിയ സൈനിംഗ് കൂടെ പൂർത്തിയാക്കി. 24കാരനായ പി സി ലാൽദിൻപുയിയ ആണ് ഐസാളുമായി കരാറിൽ ഒപ്പുവെച്ചത്. സെന്റർ ബാക്കായ താരം എലക്ട്രിങ് വെങ് എഫ് സിയുടെ താരമായിരുന്നു. കഴിഞ്ഞ സീസൺ മിസോറാൽ ലീഗിൽ വെങ്ങിനെ നയിച്ചതും ലാൽദിൻപുയിയ ആയിരുന്നു. ഒരു വർഷത്തെ കരാർ ആണ് താരം ഇപ്പോൾ ഒപ്പുവെച്ചത്‌.

മുമ്പ സതേൺ സമിറ്റി, ചിങ വെങ് എഫ് സി എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. അവസാന വർഷങ്ങളിൽ മിസോറാമിന്റെ സന്തോഷ് ട്രോഫി ടീമുകളിലെയും പ്രധാനി ആയിരുന്നു ലാൽദിൻപുയിയ‌

Advertisement