പതിമൂന്ന് വർഷങ്ങൾ കളിക്കാരൻ എന്ന നിലയിൽ ചിലവഴിച്ച ചെൽസിയിലേക്ക് പരിശീലകനായി മടങ്ങി എത്തുന്നത് അങ്ങേയറ്റം അഭിമാനത്തോടെയാണ് എന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. ഇന്ന് രാവിലെയാണ് ലപാർഡിനെ പരിശീലകനായി നിയമിച്ച കാര്യം ഇന്ന് രാവിലെയാണ് ചെൽസി പ്രഖ്യാപിച്ചത്.
‘ ചെൽസിയിലേക് മടങ്ങി എത്തുന്നത് അങ്ങേയറ്റം അഭിമാനത്തോടെയാണ്. ഈ ക്ലബ്ബിനോട് എനിക്കുള്ള ഇഷ്ടവും, ഞങ്ങൾ ഒരുമിച്ച് നേടിയ ചരിത്രവും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും എന്റെ ആദ്യ ശ്രദ്ധ ജോലിയിൽ തന്നെയാണ്. ഈ സീസണിന് വേണ്ടി ചെൽസിയെ ഒരുക്കാൻ ഞാൻ കഠിനാധ്വാനം ചെയ്യും’ എന്നാണ് ചെൽസി ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഫ്രാങ്ക് ലംപാർഡ് തന്റെ നിയമനത്തിന് ശേഷം പറഞ്ഞത്.
13 വർഷം നീണ്ട ചെൽസി കരിയറിൽ ഒട്ടനവധി കിരീടങ്ങൾ നേടിയ ലംപാർഡ് 2018 ലാണ് ഡർബിയുടെ പരിശീലകനായി തന്റെ മാനേജ്‌മന്റ് കരിയർ ആരംഭിക്കുന്നത്. ആദ്യ സീസണിൽ ഡർബിയെ പ്ലെ ഓഫ് ഫൈനലിൽ എത്തിക്കാൻ ലംപാർഡിന് ആയി.