എറിക് ബയിയും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് ഉറപ്പായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയും ക്ലബ് വിടും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഏറെ പേർ ഈ സീസണിൽ ക്ലബ് വിടുകയാണ്. പത്തോളം ഫസ്റ്റ് ടീമംഗങ്ങൾ ആണ് ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നത്. സെന്റർ ബാക്കിൽ കളിക്കുന്ന ഐവറി കോസ്റ്റ് താരം എറിക് ബയി ക്ലബ് വിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരം മറ്റു ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ പരിഗണിക്കുന്നുണ്ട്.

അവസരങ്ങൾ ഇല്ലായെങ്കിൽ താൻ ക്ലബ് വിടും എന്നും ബയി നേരത്തെ പറഞ്ഞിരുന്നു. 2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. യുണൈറ്റഡിൽ വരാനെക്കും ലിൻഡെലോഫിനും മഗ്വയറിനും പിറകിലാണ് ബയിയുടെ സ്ഥാനം. പരിക്ക് കാരണം ഈ കഴിഞ്ഞ സീസണിലും കാര്യമായ സംഭാവനകൾ ചെയ്യാൻ എറിക് ബയിക്ക് ആയിട്ടില്ല. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.